ഇന്നിപ്പോള്‍ ചലച്ചിത്രങ്ങളിലും,അരോചകമായചില'ഹാസ്യ'സീരിയലുകളിലും(ഈ ഹാസ്യം കണ്ടാല്‍ കുടലുപുറത്തുവരുന്നതുവരെഛര്‍ദ്ദിച്ചുപോകും)തിരുവനന്തപുരംഭാഷ അവതരിപ്പിക്കപ്പെടുന്നത്,വളരെവികൃതമായ,പരിഹാസമായിട്ടാണ്. സുരാജ്‌വെഞ്ഞാറമൂട് എന്നനടന്‍ തന്റെസ്വന്തം ഡയലക്റ്റുപയോഗിച്ച് പ്രശസ്തമാക്കിയതാണീവൈകൃതമെന്നുകരുതിയാല്‍ അതുതികച്ചുംശരിയല്ല.ജഗതിശ്രീകുമാര്‍ പലചിത്രങ്ങളിലുംവളരെനന്നായി ഈപ്രാദേശികവ്യതിയാനമവതരിപ്പിച്ചിട്ടുണ്ട്. മോഹന്‍ലാല്‍പോലും,പലപ്പോഴുംതന്റെഹാസ്യറോളുകള്‍കൊഴുപ്പിച്ചത്,തിരുവനന്തപുരംഭാഷയുപയോഗിച്ചാണ്. മോഹന്‍ലാല്‍ സിനിമകളില്‍ എപ്പോഴൊക്കെതന്റെസ്വാഭാവികരീതിയില്‍ഡയലോഗ് പറഞ്ഞിട്ടുണ്ടോ, അപ്പോഴൊക്കെ തിരുവനന്തപുരംതാളം നമുക്ക് കേള്‍ക്കാനാകും,'സീരിയസ്'രംഗങ്ങളിലും.എന്താ ഈപ്രാദേശികഭാഷയില്‍ മനുഷ്യര്‍ക്ക്‌സ്വന്തംവികാരങ്ങള്‍പ്രകടിപ്പിക്കനാവില്ലേ?, ഞങ്ങള്‍തിരുവനന്തപുരത്തുകാരെല്ലാംകോമാളികളാണോ? പഴയ മലബാറിലെ വള്ളുവനാട്‌തലൂക്ക്, കൊച്ചിയിലെ തലപ്പള്ളി താലൂക്ക് എന്നീപ്രദേശങ്ങളിലെദേശഭാഷയാണിപ്പോള്‍, വള്ളുവനാടന്‍ഭാഷയായറിയപ്പെടുന്നത്. ഈ ഭാഷ്യ്ക്കെങ്ങനെ തിരുവനന്തപുരംഭാഷയെക്കാള്‍ മാന്യതകിട്ടി?, ഉറൂബിന്റേയും,എം.ടി.യുടേയുംകഥാപാത്രങ്ങളുടെസംസാരഭാഷയായതിനാലാണോ?സാഹിത്യത്തില്‍, ഈ വള്ളുവനാടന്‍ഭാഷവരുന്നതിനുവളരെമുമ്പുതന്നെ, സാക്ഷാല്‍ സി.വി.രാമന്‍പിള്ളയുടെചിലകഥാപാത്രങ്ങള്‍,തനിതെക്കനായ (തിരുവനന്തപുരത്തിനും,തെക്കുള്ള)പ്രാദേശികഭാഷയില്‍,കോപവും,സങ്കടവുമെല്ലാം പ്രകടിപ്പിക്കുന്നുണ്ട്. ഈപഴയദ്രാവിഡമൊഴിയുടെ ഇമ്പമാണ് ഇന്നുംതിരുവനന്തപുരത്തുകാരുടെ(ഒറിജിനല്‍ തിരുവനന്തപുരത്തുകാരുടെ)ഭാഷയുടെ ആദിശ്രുതി. മലയാളസാഹിത്യത്തില്‍,മറ്റ്പ്രദേശികഭാഷകള്‍ക്ക്‌പ്രശസ്തിയുണ്ടായസമയത്തുതന്നെ,തികച്ചുംഗ്രാമ്യമായതിരുവനന്തപുരം നാട്ടുഭാഷയില്‍,വെറുംസാധാരണക്കാരുടെജീവിതസംഘര്‍ഷങ്ങള്‍പകര്‍ത്തിയ,ജി.വിവേകാനന്ദന്റെ 'കള്ളിച്ചെല്ലമ്മ'യും ഇവിടെ എടുത്തുപറയേണ്ടിയിരിക്കുന്നു. എങ്ങനെയാണീനാട്ടുമൊഴി ഹാസ്യനിദാനമായതെന്ന്‌ചിന്തിച്ചിട്ടൊരെത്തും പിടിയുംകിട്ടുന്നില്ല.ചിലവാക്കുകളുടെപ്രാദേശികമായ അര്‍ത്‌ഥവ്യത്യാസങ്ങള്‍ ദുരുപയോഗംചെയ്ത്,ഹാസ്യം സൃഷ്ടിക്കാമെന്നുകരുതുന്നത് തികച്ചുംജുഗുപ്സാവഹമായമനോനിലയാണ്. കുഞ്ഞ്,കുട്ടി എന്നീ അര്‍ത്‌ഥ്ത്തിലാണ്,ഇങ്ങുതെക്ക് ഞങ്ങള്‍ 'അപ്പി' എന്നപദമുപയോഗിക്കുന്നത്.മറ്റിടങ്ങളില്‍,ഈവാക്കിന് അമേദ്ധ്യം എന്നാണര്‍ത്‌ഥമെങ്കില്‍ അതാരുടെതെറ്റാണ്? അല്ലെങ്കില്‍ ആരാണുശരി? ഇന്നും തിരുവനന്തപുരംജില്ലയുടെതെക്കന്‍പ്രദേശങ്ങളില്‍,അപ്പി,അപ്പിയാന്‍ എന്നൊക്കെപേരുകളുള്ളചിലരെങ്കിലും ബാക്കിയുണ്ട്. മലബാറില്‍ മരച്ചീനിക്കും(കപ്പ),വള്ളുവനാടന്‍ഭാഷയില്‍ ഇലവുമരത്തിനും(പഞ്ഞിമരം,silk cotton)'പൂള' എന്നാണ്‌പറയുന്നത്. എന്നാല്‍ തിരുവനന്തപുരത്തുകാര്‍ക്ക് ഇതൊരുതെറിവാക്കാണ്. ഒരുനാട്ടുമൊഴിയും മറ്റൊന്നിനേക്കാള്‍കേമമല്ല എന്നുനാംതിരിച്ചറിയണം.എന്‍.കൃഷ്ണപിള്ളസാറിനോട് ക്ഷമചോദിച്ചുകൊണ്ട് പറയട്ടെ: പ്രതിദേശംഭാഷണഭേദം.
ഞങ്ങളുടെയീഭാഷയെകോമാളിവേഷംകെട്ടിച്ച് അപമാനിക്കുന്നതിന് ഇന്നത്തെ ചലച്ചിത്രങ്ങളെവേണം പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടത്. ഹാസ്യകഥാപാത്രം തിരുവനന്തപുരത്തുകാരനാണെങ്കില്‍ ചിരി ഇരട്ടിക്കുന്നു!!! ഇങ്ങനെയാണെങ്കില്‍,ഈനാട്ടുകാരെല്ലാം കോമാളികളാണെന്ന വിപരീതയുക്തിയുമാകാം. ഇന്നത്തെസിനിമകളില്‍ തിരുവനന്തപുരംഭാഷ ചിരിപ്പിക്കാനാണെങ്കില്‍, പണ്ട്,തികഞ്ഞഗൗരവമുള്ളകഥാപാത്രങ്ങള്‍ ഈനാട്ടുമൊഴിയില്‍ കഥപറഞ്ഞിരുന്നു. 'ഉമ്മിണിത്തങ്ക'യില്‍ അണ്ണനും,തങ്കച്ചിയും,തള്ളയുമെല്ലാം ഈ ഭാഷയാണ്‌പറഞ്ഞിരുന്നത്. 'കള്ളിച്ചെല്ലമ്മ' സിനിമയായപ്പോള്‍, ഈഭാഷ ഭംഗിയായികൈകാര്യംചെയ്തത്,തിരുവനന്തപുരത്തുകാരനായ മധുവും,തിരുവനന്തപുരവുമായിരക്തബന്ധമുള്ള 'അടൂര്‍'ഭാസിയുമാണ്. മറ്റൊരുതിരുവനന്തപുരത്തുകാരനായ പ്രേം നസീറിന്റെകഥാപാത്രം തിരുവല്ലക്കാരനായതിനാല്‍ സംഭാഷണം സുഖിക്കാതെ പോയി. ശ്രദ്ധിക്കുക, ഹാസ്യകഥാപാത്രത്തെയവതരിപ്പിച്ച അടൂര്‍ഭാസിയും,ഗൗരവമുള്ള വേഷത്തില്‍ വന്ന മധുവും പറയുന്നത് ഒരേ തിരുവനന്തപുരം ഭാഷ!!!
കൂട്ടരേ,ഞങ്ങളുടെ ഭാഷ തമാശയല്ല, മറ്റേതൊരുനാട്ടുമൊഴിയെപ്പോലെയും,കണ്ണീരും,മധുരവും,കാമവും,കോപവും,ചിരിയും,ചിന്തയും പകരാനുള്ള ഞങ്ങളുടെവരമാണ്.
Wednesday, February 27, 2008
Tuesday, February 12, 2008
Sir Chathu Nair, Harbhajan Singh and Symonds
സര്‍ചാത്തു,ഹര്‍ഭജന്‍,സൈമണ്‍സ്...
പണ്ട് ലക്കിടിതീവണ്ടിയാപ്പീസില്‍ മൂന്നാംക്ലാസ് ശീട്ട്‌മുറിച്ച്‌കാത്തുനിന്ന പുഴക്കരത്തറവാട്ടിലെ സര്‍ചാത്തുനായരെ,സ്റ്റേഷന്‍ മാസ്റ്റര്‍ വണ്ടിയിലെ ഒന്നാംക്ലാസ്‌മുറിയില്‍കൊണ്ടിരുത്തിയതും, അവിടെയുണ്ടായിരുന്ന ഒരു സായ്‌വ് അരിശം പൂണ്ടതും ഓര്‍ക്കുക.. സര്‍സ്ഥാനം കൈയിലുള്ള ധൈര്യത്തോടെ,ചാത്തുനായര്‍ വര്‍ണ്ണവെറിയനായ സായ്‌വിനെ "ക്രോങ്ങ്" എന്നുവിളിച്ചു. ക്രോങ്ങ് എന്നത് കുരങ്ങ് എന്നതിന്റെ ഇംഗ്ലീഷാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ എന്നു വി.കെ.എന്‍ നമ്മെ ഓര്‍മിപ്പിക്കുന്നുമുണ്ട്. അപ്പോള്‍ "ക്രോങ്ങ്" എന്നത് വെള്ളക്കാരെ ഇംഗ്ലീഷില്‍ ചീത്തപറയാനുള്ളവാക്കായിവരുന്നു. പിന്നെന്തിനാണ്‌പാവംഹര്‍ഭജനെവെള്ളക്കാരെല്ലാംകൂടിശിക്ഷിച്ചത്? ഹര്‍ഭജന്‍ ഒരു സാധാരണഭാരതീയനാണ്. സായ്‌വിന്റെ നാട്ടിലെല്ലാവരും വെള്ളക്കാരാണെന്നും, തൊലിയുടെനിറമെന്തുമാകട്ടെ,പണ്ട്‌നമ്മെഭരിച്ചവന്മാരെ കൊഞ്ഞനംകുത്തുന്നതുവഴി സര്‍ചാത്തുവിനെപ്പോലുള്ളധീരസ്വാതന്ത്ര്യസമരനേതാക്കന്മാരുടെപാതപിന്തുടരാമെന്നും തെറ്റിദ്ധരിച്ച ഒരു ദേശാഭിമാനി.ഒന്നോര്‍ക്കുക ചങ്ങാതിമാരേ, കോടികള്‍വിളയുന്നപാടത്താണീ'കുട്ടിയുംകോലും'കളി."ക്രോങ്ങ്" "ക്രോര്‍" ഈവാക്കുകള്‍ക്ക്‌പ്രാസപ്പൊരുത്തമുള്ളതിനാല്‍,ദേശാഭിമാനംകുറഞ്ഞ,കാശുകിട്ടാത്തതിന്റെകൊതിക്കെറുവുള്ള നമുക്ക് ഈധീരയോധ്ധാക്കളെ"ക്രോര്‍സ്"എന്നുവിളിച്ച്‌വര്‍ഗവെറിയന്മാരകാം,അടുത്തമൂന്നുകളി കാണാന്‍പാടില്ലെന്നശിക്ഷയേറ്റുവാങ്ങാം.പക്ഷേ ഓര്‍ക്കുക, ഖജനാവിന്റെപിന്‍ബലമില്ലാത്തതിനാല്‍,എതിര്‍കക്ഷിയെവിരട്ടി ശിക്ഷപിന്‍ വലിപ്പിക്കാനൊന്നും ആരുംവരുകയില്ല............

Subscribe to:
Posts (Atom)