സര്‍ചാത്തു,ഹര്‍ഭജന്‍,സൈമണ്‍സ്...
പണ്ട് ലക്കിടിതീവണ്ടിയാപ്പീസില്‍ മൂന്നാംക്ലാസ് ശീട്ട്‌മുറിച്ച്‌കാത്തുനിന്ന പുഴക്കരത്തറവാട്ടിലെ സര്‍ചാത്തുനായരെ,സ്റ്റേഷന്‍ മാസ്റ്റര്‍ വണ്ടിയിലെ ഒന്നാംക്ലാസ്‌മുറിയില്‍കൊണ്ടിരുത്തിയതും, അവിടെയുണ്ടായിരുന്ന ഒരു സായ്‌വ് അരിശം പൂണ്ടതും ഓര്‍ക്കുക.. സര്‍സ്ഥാനം കൈയിലുള്ള ധൈര്യത്തോടെ,ചാത്തുനായര്‍ വര്‍ണ്ണവെറിയനായ സായ്‌വിനെ "ക്രോങ്ങ്" എന്നുവിളിച്ചു. ക്രോങ്ങ് എന്നത് കുരങ്ങ് എന്നതിന്റെ ഇംഗ്ലീഷാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ എന്നു വി.കെ.എന്‍ നമ്മെ ഓര്‍മിപ്പിക്കുന്നുമുണ്ട്. അപ്പോള്‍ "ക്രോങ്ങ്" എന്നത് വെള്ളക്കാരെ ഇംഗ്ലീഷില്‍ ചീത്തപറയാനുള്ളവാക്കായിവരുന്നു. പിന്നെന്തിനാണ്‌പാവംഹര്‍ഭജനെവെള്ളക്കാരെല്ലാംകൂടിശിക്ഷിച്ചത്? ഹര്‍ഭജന്‍ ഒരു സാധാരണഭാരതീയനാണ്. സായ്‌വിന്റെ നാട്ടിലെല്ലാവരും വെള്ളക്കാരാണെന്നും, തൊലിയുടെനിറമെന്തുമാകട്ടെ,പണ്ട്‌നമ്മെഭരിച്ചവന്മാരെ കൊഞ്ഞനംകുത്തുന്നതുവഴി സര്‍ചാത്തുവിനെപ്പോലുള്ളധീരസ്വാതന്ത്ര്യസമരനേതാക്കന്മാരുടെപാതപിന്തുടരാമെന്നും തെറ്റിദ്ധരിച്ച ഒരു ദേശാഭിമാനി.ഒന്നോര്‍ക്കുക ചങ്ങാതിമാരേ, കോടികള്‍വിളയുന്നപാടത്താണീ'കുട്ടിയുംകോലും'കളി."ക്രോങ്ങ്" "ക്രോര്‍" ഈവാക്കുകള്‍ക്ക്‌പ്രാസപ്പൊരുത്തമുള്ളതിനാല്‍,ദേശാഭിമാനംകുറഞ്ഞ,കാശുകിട്ടാത്തതിന്റെകൊതിക്കെറുവുള്ള നമുക്ക് ഈധീരയോധ്ധാക്കളെ"ക്രോര്‍സ്"എന്നുവിളിച്ച്‌വര്‍ഗവെറിയന്മാരകാം,അടുത്തമൂന്നുകളി കാണാന്‍പാടില്ലെന്നശിക്ഷയേറ്റുവാങ്ങാം.പക്ഷേ ഓര്‍ക്കുക, ഖജനാവിന്റെപിന്‍ബലമില്ലാത്തതിനാല്‍,എതിര്‍കക്ഷിയെവിരട്ടി ശിക്ഷപിന്‍ വലിപ്പിക്കാനൊന്നും ആരുംവരുകയില്ല............
Tuesday, February 12, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment