Friday, September 01, 2006

പിന്നെയും ശംഖും മുഖം
ഉടഞ്ഞ ശംഖിന്‍ മുഖം
പിന്നിയ വെയില്‍ പായ
മുങ്ങുന്ന പകല്‍ കപ്പല്‍...........


തിരുവനന്തപുരത്തെ ശംഖും മുഖം കടല്‍ക്കര പശ്ചാത്തലമാക്കി പണ്ടെഴുതിയ ഒരു കവിതയുടെ ആദ്യ വരികളാണ്‌.
ഒരു കവിതയും എവിടെയും പ്രസിദ്ധീകരിക്കാന്‍ അയച്ചുകൊടുത്തിട്ടില്ല. ഇപ്പോള്‍ സ്വന്തം ബ്ളോഗില്‍ പ്രസ്ദ്ധീകരിക്കാമെങ്കിലും, കവിതയറിയാവുന്ന ബ്ബ്ളോഗ്ചങ്ങാതിമാര്‍ ആരെങ്കിലും, ഈ നാലുവരിയെക്കുറിച്ച്‌ അഭിപ്രായം പറഞ്ഞാല്‍ ഒരു ധൈര്യം കിട്ടും....
ഒന്നും പറഞ്ഞില്ലെങ്കിലും സാരമില്ല.
എഴുതിയ മറ്റ്‌ കവിതകളേപ്പോലെ ഡയറിയില്‍ സൂക്ഷിച്ചുകൊള്ളാം.

Tuesday, August 29, 2006

ഒരു സന്ദേഹിയുടെ വഴിക്കുറിപ്പുകള്‍

ബ്ളോഗ്‌ താളുകളില്‍, ആദ്യാക്ഷരങ്ങള്‍ ......
മനസ്സുകളില്‍ അന്യമായിക്കൊണ്ടിരിക്കുന്ന നന്‍മയുടെ നാട്ടുവെളിച്ചം,
ഈ ദ്വിത്ത്വങ്ങളുടെ(Binary) അനന്തതയില്‍ തേടുന്നു, അത്ര മാത്രം.

"ഇരുട്ടിന്‍റെ ചാക്കിലെ ഇല്ലാത്ത പൂച്ചയെ
തിരയുന്നൊരന്ധന്‍റെ വ്യാമോഹം"


എന്ന്‌ പണ്ട്‌ വയലാര്‍ എഴുതിയപോലെയാകുമോ എന്നറിയില്ല